Latest Updates

കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ച് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി അടച്ചിടും. ശനിയാഴ്ച പ്രഖ്യാപിച്ചു. ''2022 ഏപ്രില്‍ 18 മുതല്‍ അഞ്ച് പ്രവൃത്തി ദിവസത്തേക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടയ്ക്കുമൈന്ന്  ശ്രീലങ്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.


കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (സിഎസ്ഇ) ഡയറക്ടര്‍ ബോര്‍ഡ് വെള്ളിയാഴ്ച ഒരു ആശയവിനിമയത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഓഹരി വിപണി താല്‍ക്കാലികമായി അടയ്ക്കാന്‍ എസ്ഇസിയോട് ആവശ്യപ്പെട്ടു.

കൊളംബോ സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ സെക്യൂരിറ്റീസ് മാര്‍ക്കറ്റിന്റെ മറ്റ് പല ഓഹരി ഉടമകളും ഇതേ കാരണത്താല്‍ വിപണി താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്. 

1948-ല്‍ യുകെയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ദ്വീപ് രാഷ്ട്രത്തില്‍ രാഷ്ട്രീയ പ്രക്ഷുബ്ധതയ്ക്കും കാരണമായിട്ടുണ്ട്.   നീണ്ട പവര്‍ കട്ട്, ഇന്ധനം, ഭക്ഷണം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ  ദൗര്‍ലഭ്യം വലിയ പ്രതിഷേധത്തിനാണ്   ഇട വരുത്തിയിരിക്കുന്നത്.  ജനങ്ങള്‍ ആഴ്ചകളോളം രാജ്യവ്യാപകമായി തെരുവ് പ്രതിഷേധം നടത്തുകയാണ്. പ്രസിഡന്റ് ഗോതബായ രാജപക്സെയെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

Get Newsletter

Advertisement

PREVIOUS Choice